ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഓർമക്കുറിപ്പുകളുടെ ആദ്യ വാല്യം; 'എ പ്രോമിസ്ഡ് ലാൻഡ്' ഈ വർഷം നവംബറിൽ പുറത്തിറങ്ങുമെന്ന് പ്രസാധകരായ റാൻഡം ഹൗസ് അറിയിച്ചു. യു.എസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകം വായനക്കാരുടെ കൈകളിലെത്തും. അമേരിക്കൻ പ്രസിഡന്റ് പദവിയെന്ന ചരിത്രപഥത്തിലേക്ക് നടന്നുകയറിയ നാളുകളെക്കുറിച്ചും അതിനു പിന്നിലെ അദ്ധ്വാനങ്ങളെക്കുറിച്ചുമാണ് ഒബാമ തന്റെ ഓർമക്കുറിപ്പിൽ പങ്കുവയ്ക്കുന്നത്.എ പ്രോമിസ്ഡ് ലാൻഡ്" ലോകമെമ്പാടുമുള്ള മുൻ പ്രസിഡന്റുമാരുടെ ഓർമക്കുറിപ്പുകളിൽ ഏറ്റവും ശക്തമായ ഭാഷയിൽ രചിക്കപ്പെട്ടതാണെന്ന് പ്രസാധകർ വിലയിരുത്തി.