olm

ഒലം എന്ന സലമാൻഡറിനെ അറിയുന്നവരായി എത്ര പേരാണുള്ളത്. പേര് കേൾക്കുമ്പോൾ ഏതൊ അന്യഗ്രഹ ജീവിയെയാണ് ഓർമ്മ വരുന്നതല്ലെ?​ ബോസ്നിയ, ഹെർസഗോവിന, ക്രൊയേഷ്യ, ഇറ്റലി, സ്ലൊവേനിയ എന്നിവിടങ്ങളിലെ അണ്ടർവാട്ടർ ഗുഹകളിൽ കാണപ്പെടുന്ന ഒരുതരം ഉഭയജീവിയാണ് ഒലം.ഒരു പ്രത്യേകതരം ജീവിയാണിത്. ഒലമിന് കാഴ്ച്ച ശക്തിയില്ല. എന്നാൽ ഊർജ്ജം വളരെ കുറച്ച് മാത്രമെ ഒലം ഉപയോഗിക്കുന്നുള്ളു. ഒരു വർഷം ശരാശരി 16 അടി മാത്രമേ ഇത് നീങ്ങുകയുള്ളു എന്നാണ് ഗവേഷകർ പറയുന്നത്.​ അതിനാൽ തന്നെ ഒലമിന്റെ ആയുർദൈർഘ്യം 100 വയസ്സാണ്. പലപ്പോഴും ഭക്ഷണം കഴിക്കാനും ഇണ ചേരാനും വേണ്ടി മാത്രമാണ് ഇത് അനങ്ങാറുള്ളത്. ചിലപ്പോൾ അതും വർഷങ്ങളോളം വേണ്ടന്ന് വയ്ക്കും. ഗവേഷണത്തിൽ തെളിഞ്ഞത് ഒരു ഒലം ഏഴ് വർഷം തുടർച്ചയായി ( 2,569 ദിവസത്തേക്ക്) അനങ്ങാതെ പാറ പോലെ ഇരുക്കാറുണ്ട് എന്നാണ്. ഒലമിന്റെ ശാസ്ത്രീയ നാമം പ്രോട്ടിയസ് ആംഗുനസ് എന്നാണ്. ഒലം 12.5 വർഷത്തിലൊരിക്കൽ മാത്രമേ ഇണചേരുകയുള്ളു.

സാധാരണഗതിയിൽ ഒലമിനെ ആക്രമിക്കാൻ ഗുഹകളിൽ മറ്റ് ജീവികൾ വരാറില്ല. ഭക്ഷണം കഴിക്കാതെ വർഷങ്ങളോളം ജീവിക്കാൻ ഒലമിന് കഴിയും. ജീവിതകാലം മുഴുവനും ഇത് ഗുഹകളിലെ തികഞ്ഞ അന്ധകാരത്തിലാണ് ജീവിക്കുന്നതും. കാഴ്ച ഇല്ലെങ്കിലും ഇതിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവ് ഉണ്ട്. ഈ കാരണങ്ങൾ കൊണ്ട് ഇവയുടെ മറ്റ് ഇന്ദ്രിയങ്ങൾ കൂടുതൽ സെൻസിറ്റീവ് ആണ്.