stolen-books

ബു​ക്കാ​റെ​സ്റ്റ്: 23.54 കോടി രൂപയിലെറെ വില വരുന്ന അമൂല്യവും അപൂർവവുമായ പുസ്തക ശേഖരം റൊ​മാ​നി​യ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ‌ ക​ണ്ടെ​ത്തി. ഗ​ലീ​ലി​യോ, ഐ​സ​ക്ക് ന്യൂ​ട്ട​ൺ എന്നിവരുടെ പുസ്തകങ്ങളുടെ ആദ്യ കോപ്പികളടക്കമുള്ള 200 ഓളം പുസ്തകങ്ങളാണ് ല​ണ്ട​നി​ലെ പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഫെ​ൽ​താ​മി​ലു​ള്ള വെയർഹൗസിൽ നിന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ടത്. ഡാന്റേയുടെ അ​പൂ​ർ​വ പ​തി​പ്പു​ക​ളും സ്പാ​നി​ഷ് ചി​ത്ര​കാ​ര​ൻ ഫ്രാ​ൻ​സി​സ്കോ ഡി ​ഗോ​യ​യു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ളും പു​സ്ത​ക​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 2017ലാണ് ​പു​സ്ത​ക​ങ്ങ​ൾ മോ​ഷ​ണം​ പോ​യ​ത്. വെ​യ​ർ​ഹൗ​സി​ന്റെ മേ​ൽ​ക്കൂ​ര​യി​ൽ ദ്വാ​രം ഉ​ണ്ടാ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ‌ അ​ക​ത്തു​ക​ട​ന്ന​ത്. റൊ​മാ​നി​യ​ൻ കു​റ്റ​വാ​ളി സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ബ്രിട്ടനിലുടനീളം ഈ ​കു​റ്റ​വാ​ളി സം​ഘം വെ​യ​ർ​ഹൗ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ല​ണ്ട​ൻ‌ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ൻ‌ റൊ​മാ​നി​യ​യി​ലെ നീം​തി​ലു​ള്ള ഒ​രു വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​മൂ​ല്യ പു​സ്ത​ക​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രിട്ടൻ, റൊ​മാ​നി​യ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ 45 ഇടങ്ങളിൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ‌ 13 പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.