തിരുവനന്തപുരം: കുലശേഖരം ശ്രീ മൂകാംബിക മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിലെ ശ്രീ മൂകാംബിക കാൻസർ സെന്ററിൽ പെറ്റ് - സി.ടി സ്‌കാൻ സ്ഥാപിച്ചു. ഉദ്ഘാടനം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഓൺലൈനിലൂടെ നിർവഹിച്ചു.
ജർമ്മൻ അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പെറ്റ് - സി.ടി. സ്‌കാൻ യന്ത്രം ശരീരത്തിന്റെ ത്രിമാനചിത്രങ്ങൾ പകർത്തുകയും ഏത് ഭാഗത്താണ് രോഗം ബാധിച്ചതെന്ന് കൃത്യമായി വിവരം നൽകുകയും ചെയ്യും. ഫലപ്രദമായ ചികിത്സയ്ക്ക് ഏറെ പ്രയോജനകരവും സുരക്ഷിതവുമാണ് പെറ്റ് - സി.ടി. സ്‌കാൻ.
തമിഴ്‌നാട്ടിൽ ചെന്നൈ കഴിഞ്ഞാൽ അത്യാധുനിക പെറ്റ് - സി.ടി. സ്‌കാനുള്ളത് കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കൽ കോളേജിലാണെന്ന് ചെയർമാൻ ഡോ. വേലായുധൻ നായർ, ഡോ. രമ വി. നായർ, ഡോ. മൂകാംബിക, ഡോ. വിനു ഗോപിനാഥ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ജെ.എസ്. പ്രസാദ് എന്നിവർ പറഞ്ഞു.