liquor

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാർ തള‌ളി. കൊവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവിൽ പ്രത്യേക കൗണ്ടർ വഴിയുള‌ള പാഴ്‌സൽ വിൽപനയാണ് ബാറുകളിലും ബിയർ പാർലറുകളിലുമുള‌ളത്. ഇതിന് ബവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

മ‌റ്റ് സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നത് പോലെ സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന് ബാർ ഹോട്ടൽ ഉടമകളുടെ സംഘടന മുൻപ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.