epl

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിലെ ആദ്യ സൂപ്പർ സൺഡേ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ ചെൽസിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജാണ് മത്സരവേദി.

ഇരുടീമുകളുടെയും സീസണിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ലിവർപൂൾ 4-3ന് ലീഡ്സ് യുണൈറ്റഡിനെയും ചെൽസി 3-1ന് ബ്രൈറ്റൺ ആൻഡ് ഹോവിനെയും തോൽപ്പിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായിരിക്കുന്നത്.

റ​യ​ലി​ന് ​ഇ​ന്ന് ​ആ​ദ്യ​ ​മ​ത്സ​രം
മാ​ഡ്രി​ഡ് ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​ഫു​ട്ബാ​ൾ​ ​പു​തി​യ​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​റ​യ​ൽ​ ​സോ​സി​ഡാ​ഡി​നെ​ ​നേ​രി​ടു​ന്നു.​ ​സോ​സി​ഡാ​ഡി​ന്റെ​ ​ത​ട്ട​ക​ത്തി​ൽ​ ​വ​ച്ചാ​ണ് ​മ​ത്സ​രം.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 12.30​നാ​ണ് ​കി​ക്കോ​ഫ്.​ ​അ​ടു​ത്ത​യാ​ഴ്ച​ ​വി​യ്യാ​റ​യ​ലു​മാ​ണ് ​ബാ​ഴ്സ​ലോ​ണ​യു​ടെ​ ​ആ​ദ്യ​ ​മ​ത്സ​രം.


സീ​സ​ൺ​ ​തു​ട​ങ്ങാ​ൻ​ ​യു​വ​ന്റ​സും
ടൂ​റി​ൻ​ ​:​ ​ഇ​റ്റാ​ലി​യ​ൻ​ ​സെ​രി​ ​എ​ ​ഫു​ട്ബാ​ൾ​ ​പു​തി​യ​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ന് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​യു​വ​ന്റ​സ് ​ഇ​ന്നി​റ​ങ്ങു​ന്നു.​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​സാം​പ​ഡോ​റി​യ​യെ​യാ​ണ് ​ക്രി​സ്റ്റ്യാ​നോ​യും​ ​സം​ഘ​വും​ ​ഇ​ന്ന് ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 12.15​നാ​ണ് ​കി​ക്കോ​ഫ്.