വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ ഭർത്താവും സംവിധായകനുമായ സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ് നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ വെളിപ്പെടുത്തുന്നു. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറയുന്നതെന്ന് സൂര്യ കിരൺ വ്യക്തമാക്കി.2010ലായിരുന്നു ഇവരുടെ വിവാഹം, ആ സമയത്ത് തെലുങ്കിലും തമിഴിലുമായി കാവേരി തിളങ്ങി നിൽക്കുകയായിരുന്നു. കാവേരിയുടെ തിരിച്ചുവരവിനായി താൻ കാത്തിരിക്കുകയാണെന്നും സൂര്യ കിരൺ പറയുന്നു. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ.