കണ്ണൂർ: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിയോടൊപ്പം നിരീക്ഷണത്തിലായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. പരിശോധനാ ഫലം നെഗറ്റീവായെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നതുവരെ മന്ത്രി ഔദ്യോഗിക വസതിയിൽ നിന്നു ചുമതലകൾ നിർവഹിക്കും.