chat

ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളിൽ 19 ശതമാനം പേർ മാത്രമാണ് ഇതിലൂടെ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നതെന്നും 62 ശതമാനം സ്ത്രീകളും ഫോൺസെക്സിനുവേണ്ടിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പുതിയ പഠനം. "മൊബെെൽ സെക്സ് ടെക്സ്റ്റ് ആപ്പ്" എന്ന പേരിൽ നടത്തിയ പഠനം ഒൺപ്ലസ് ജേർണലാണ് പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ പ്രത്യേകം തയ്യാറാക്കിയ പോളിലൂടെയാണ് പഠനത്തിനാവശ്യമായ ഡേറ്റ ശേഖരിച്ചത്.

ഇന്ത്യയിൽ നിന്നുള്ള 23,093 സ്ത്രീകൾ ഉൾപ്പെടെ 191 രാജ്യങ്ങളിലെ 1,30,885ഓളം വരുന്ന സ്ത്രീകളിൽ നിന്നും ഗവേഷകർ വിവരങ്ങൾ സ്വീകരിച്ചു. സ്ത്രീകളുടെ ലെെംഗിക ജീവിതത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച് ആദ്യമായി നടത്തുന്ന പഠനമാണിതെന്നും എഴുത്തുകാരി അമൻ‌ഡ ജെസെൽ‌മാൻ പറഞ്ഞു.

ലിംഗസമത്വമില്ലാത്ത രാജ്യങ്ങളിൽ ഡേറ്റിംഗ് ആപ്പിലൂടെ സ്ത്രീകൾ ജീവിത പങ്കാളിയെ കണ്ടെത്താനുളള സാദ്ധ്യത കുറവാണെന്നും എന്നാൽ സമത്വം നിലനിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുതുമ്പോൾ ഇവിടെയുളളവർക്ക് ഫോൺസെക്സിനോട് അതിയായ ആഗ്രഹമുളളതായും പഠനം പറയുന്നു. അതേസമയം സ്ത്രീകളിൽ മൂന്നിലൊന്ന് പേരും സ്വന്തം ലൈംഗിക പ്രവർത്തനങ്ങൾ ട്രാക്കു ചെയ്യുന്നതിന് മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിച്ചതായും ഗവേഷകർ കണ്ടെത്തി.