'മാമാങ്കം', 'പുത്തൻപണം' എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ആളാണ് നടിയും മോഡലുമായ ഇനിയ. സോഷ്യൽ മീഡിയയിലും പ്രശസ്തയായ നടിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വച്ചെടുത്ത ചിത്രങ്ങളാണ് ഇനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങൾക്കായി മൂന്ന് അടികുറിപ്പുകളാണ് ഇനിയ നൽകിയിരിക്കുന്നത്.
വെള്ളച്ചാട്ടത്തിനു മുൻപിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയിൽ 'സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുൻപ്' എന്നെഴുതിയ ഇനിയ താൻ വെള്ളത്തിൽ കിടക്കുന്ന ചിത്രത്തിന് 'നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതൽ ശ്രദ്ധ ആഗ്രഹിക്കുന്നു' എന്ന അടിക്കുറിപ്പാണ് നൽകിയത്.
മുട്ടുകുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രത്തിന് കീഴിലായി 'മനുഷ്യർ നിങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുമ്പോൾ, പ്രകൃതി നിങ്ങളെ സ്നേഹിക്കുന്നു, പ്രകൃതി ശാന്തയായ ഒരു സുഹൃത്താണ്' എന്നും ഇനിയ കുറിച്ചിട്ടുണ്ട്. നേർത്ത, തൂവെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് മിഡി ധരിച്ച താരത്തിന്റെ വേഷവിധാനവും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.