dr-sooranadrajasekharan-

തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ സമസ്ത മേഖലകളിലും കേരളം പിന്നോട്ട് പോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വ്യവസായ സൗഹൃദ നിക്ഷേപത്തിൽ കേരളത്തിന്റെ സ്ഥാനം 28 ആയി താഴ്ന്നതന്നെ കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ. ആംബുലൻസിൽ കൊവിഡ് രോഗിക്ക് പീഡനം, സ്വർണ കളളക്കടത്ത്, പിൻവാതിൽ നിയമനം, അഴിമതി പരമ്പരകളുമായാണ് ഭരണം കടന്നുപോകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:

പിണറായി ഭരണത്തിൽ സമസ്ത മേഖലകളിലും കേരളം പിന്നോട്ട് പോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വ്യവസായ സൗഹൃദ നിക്ഷേപത്തിൽ കേരളത്തിന്റെ സ്ഥാനം 28 ആയി താഴ്ന്നത്. 2015-16 ൽ യു.ഡി എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ സ്ഥാനം 18 ആയിരുന്നു.വ്യവസായ മന്ത്രി ബന്ധു നിയമനങ്ങൾ നടത്താൻ ഓടി നടക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം..? ദോഷം പറയരുല്ലോ , ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി കെ.പി.എം.ജി എന്ന കൺസൾട്ടൻസിയെ നിയമിച്ചിട്ടുണ്ട്.

മാസ ശമ്പളം 2,70,000 മുതൽ 2,90,000 വരെയാണ് ഈ കൺസൾട്ടൻസിയുടെ നാല് ഉദ്യോഗസ്ഥരുടേത്.ഇവർക്കൊന്നും സാലറി കട്ട് ഇല്ല. അത് സർക്കാർ ജീവനക്കാർക്ക് മാത്രം. ആംബുലൻസിൽ കോവിഡ് രോഗിക്ക് പീഡനം, സ്വർണ്ണ കള്ളക്കടത്ത്, പിൻവാതിൽ നിയമനം, അഴിമതി പരമ്പരകളുമായി പിണറായി ഭരണം കടന്നു പോകുകയാണ്.

നാം മുന്നോട്ടല്ല നാം പുറകോട്ടോണ് എന്ന് ഓരോ ദിനവും ഓർക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് പിണറായി ഭരണം സമ്മാനിക്കുന്നത്. അതു കൊണ്ട് പിണറായിയുടെ പ്രതിവാര ചാനൽ പരിപാടിയുടെ പേര് 'നാം മുന്നോട്ട്' എന്നതിന് പകരം 'നാം പിന്നോട്ട് ' എന്നാക്കുന്നതാണ് ഉചിതം.