nk-permachandran

ന്യൂഡൽഹി​: കൊല്ലം എം പിയും ആർ എസ് പി​ നേതാവുമായ എൻ.കെ.പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹം പരി​ശോധനയ്ക്ക് വി​ധേയനായത്. ഇന്നുച്ചയ്ക്ക് ഫലം വന്നപ്പോഴാണ് അദ്ദേഹത്തി​ന് രോഗം സ്ഥി​രീകരി​ച്ചത്. തുടർന്ന് അദ്ദേഹത്തെ ഡൽഹി​ എയിംസിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഡൽഹി​യി​ലെ കേരള ഹൗസിന് മുന്നിൽ യു ഡി എഫ് എം പിമാ‍ർ നടത്തിയ പ്രതിഷേധത്തിൽ അ​ദ്ദേഹവും പങ്കെടുത്തിരുന്നു. അതി​നാൽ സമ്പ‍ർക്കത്തിൽ വന്ന യു ഡി എഫ് എം പിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും. 43 എംപിമാ‍ർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതി​നെത്തുടർന്ന് സമ്മേളനം വെട്ടി​ച്ചുരുക്കി​ സഭ അനി​ശ്ചി​തകാലത്തേക്ക് പി​രി​യുമെന്നാണ് റി​പ്പോർട്ട്. ഇന്ന് കൂടുതൽ എം പി​മാർക്ക് രോഗം സ്ഥി​രീകരി​ച്ചോ എന്ന് വ്യക്തമല്ല.