atm

കൊച്ചി: എ.ടി.എം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനായി വൺ ടൈം പാസ്‌വേഡ് (ഒ.ടി.പി) അധിഷ്‌ഠിത സംവിധാനം എസ്.ബി.ഐ അവതരിപ്പിച്ചു. 10,000 രൂപ മുതൽക്കുള്ള ഇടപാടുകൾക്ക് 24 മണിക്കൂർ ഒ.ടി.പി സേവനം ഈമാസം 18 മുതൽ ലഭ്യമായി തുടങ്ങി.

രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ 12 മണിക്കൂർ ഒ.ടി.പി സേവനം ജനുവരി ഒന്നുമുതൽ ലഭ്യമായിരുന്നു. രാജ്യത്തെ എല്ലാ എസ്.ബി.ഐ എ.ടി.എമ്മുകളിലും സേവനം ലഭ്യമാണ്.

സേവനം ഇങ്ങനെ

 ₹10,000 രൂപ മുതലുള്ള പണം പിൻവലിക്കലിനാണ് ബാധകം

 എ.ടി.എം/ഡെബിറ്റ് കാർഡ് ഇൻസേർട്ട് ചെയ്‌ത ശേഷം പിന്നും രജിസ്‌റ്റേഡ് മൊബൈൽ നമ്പറിൽ വരുന്ന ഒ.ടി.പിയും നൽകണം

 എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മാത്രമാണ് ഈ സേവനം