tax

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷം (2020-21) ഏപ്രിൽ-ആഗസ്‌റ്റിൽ 31.1 ശതമാനം ഇടിഞ്ഞു. മുൻവർഷത്തെ സമാനകാലത്തെ 2.79 ലക്ഷം കോടി രൂപയിൽ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കാണ് നികുതി സമാഹരണം കുറഞ്ഞത്.

അറ്റ പരോക്ഷ നികുതി വരുമാനം 3.86 ലക്ഷം കോടി രൂപയിൽ നിന്ന് 3.42 ലക്ഷം കോടി രൂപയായും താഴ്‌ന്നിട്ടുണ്ട്; ഇടിവ് 11.23 ശതമാനം. കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌ഇടപാടുകൾ കുറഞ്ഞതാണ് നടപ്പുവർഷം തിരിച്ചടിയായത്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇളവുകൾ പ്രഖ്യാപിച്ചതും സമാഹരണത്തെ ബാധിച്ചു.