
തിരുവനന്തപുരം:കൊവിഡ്ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് മരിച്ചത്. 76 വയസായിരുന്നു.കഴിഞ്ഞ ശനിയാഴ്ച വരെ ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കടുത്തതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. ഇന്നുരാവിലെയായിരുന്നുമരണം.ഖബറടക്കം മണക്കാട് വലിയപളളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ലേറെ ഡോക്ടർമാരാണ് കൊവിഡ് മൂലം മരിച്ചത്.