ലണ്ടൻ: ഇംഗ്ലണ്ടിൽ ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളർ) വരെ പിഴ ഈടാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കൊവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരിൽ നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശനിയാഴ്ച പ്രഖ്യാപിച്ചു.സെപ്തംബർ 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ 10,000 ആയി ഉയരും.