thailand-mp

ബാങ്കോക്ക്: തായ്‌ലാൻഡിൽ പാർലമെന്റ് സമ്മേളനത്തിൽ ബഡ്ജറ്റ് അവതരണം പൊടിപൊടിക്കവേ, സ്വന്തം ഫോണിൽ 'അശ്ലീല ചിത്രങ്ങൾ' കണ്ടുകൊണ്ട് എം.പി. മാദ്ധ്യമങ്ങൾ ദൃശ്യങ്ങൾ സഹിതം എം.പിയെ കയ്യോടെ പൊക്കി.

ചോൻബുരി എം.പി റോണത്തേപ് അനുവാതാണ് സഭയിൽ ബ‌ഡ്‌ജറ്റ് അവതരിപ്പിക്കുമ്പോൾ തന്റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ സ്ക്രോൾ ചെയ്തു കണ്ടത്. എം.പിയുടെ ഈ ലീലാവിലാസങ്ങൾ ഗ്യാലറിയിലിരുന്ന മാദ്ധ്യമപ്രവർത്തകർ ചിത്രീകരിച്ച് പുറത്തുവിട്ടു. നിമിഷങ്ങൾക്കുളളിൽ തന്നെ സോഷ്യൽ മീഡിയയിൽ സംഭവം വെെറലായി. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി എം.പി തന്നെ രംഗത്തെത്തി. സഹായവും പണവും ആവശ്യപ്പെട്ട് ഒരു സ്ത്രീ തനിക്ക് സന്ദേശമയച്ചതാണ്. ചില അക്രമികൾ അവരെ ഭീഷണിപ്പെടുത്തി ചിത്രം അയപ്പിച്ചതാണെന്ന് സ്ത്രീ പറഞ്ഞുവെന്നും തുടർന്ന് പണമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാക്കി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും അനുവാത് വ്യക്തമാക്കി.
വീഡിയോ വെെറലായെങ്കിലും സഭാ അംഗങ്ങളാരും പരാതി നൽകാത്തതിനാൽ അനുവാതിനെതിരെ നടപടിയെടുത്തില്ല. സംഭവം വ്യക്തിപരമാണെന്നും സഭാനടപടികളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും സ്പീക്കർ ചുവാൻ ലീക്പായ് പറഞ്ഞു.