turner

ടൊറൊന്റോ: കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ (91) അന്തരിച്ചു.

ലിബറൽ പാർട്ടി നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് കാനഡയുടെ നീതിന്യായ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറക്കത്തിലായിരുന്നു മരണം.

ആദ്യകാലങ്ങളിൽ വലിയ പരാജയം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 1988ൽ 79 ദിവസം മാത്രമായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. 1949ൽ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കി. ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്ന് റോഡ്സ് സ്‌കോളർഷിപ്പ് നേടി. നിയമം പഠിച്ചതിനു ശേഷം സോർബോണിലേക്ക് ഡോക്ടറേറ്റ് ചെയ്യുന്നതിനായി പോയി.1959ൽ മാർഗരറ്റ് രാജകുമാരിയോടൊപ്പം അദ്ദേഹം നൃത്തം ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ഇവർ സുഹൃത്തുക്കളായി തുടർന്നു.
നിയമ പരിശീലനത്തിനായി മോൺട്രിയയിലേക്ക് മാറിയെങ്കിലും 1962ൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു.1968 മുതൽ 1972 വരെ പ്രധാനമന്ത്രി പിയറി ട്രൂഡോസ് മന്ത്രിസഭയിൽ നീതിന്യായമന്ത്രിയായിരിക്കെ, ടർണർ ഒരു ദേശീയ നിയമ സഹായ സംവിധാനം സ്ഥാപിക്കുകയും ഫെഡറൽ കോടതിയെ സൃഷ്ടിക്കുകയും ചെയ്തു.