ന്യൂഡൽഹി: ചൈനാ ബോർഡറിൽ ആറ് ഹിൽസ് പിടിച്ചെടുത്ത് ഇന്ത്യ. കഴിഞ്ഞ 20 ദിവസം കൊണ്ടാണ് ഇന്ത്യ സൈന്യം മലയോര പ്രദേശങ്ങൾ പിടിച്ചെടുത്തത്. മാഗർ, ഗുറുംഗ്, റെസാംഗ് ലാ, എന്നീ പ്രദേശങ്ങളിൽ ഇന്ത്യ അധിപത്യം പുലർത്തുന്നുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ (പി.എല്‍.എ) പരാജയപ്പെടുത്തി ഇന്ത്യന്‍ സ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ പ്രദേശങ്ങളിൽ മഗര്‍ ഹില്‍, ഗുരുംഗ് ഹില്‍, റെസാംഗ് ലാ രചനാ ലാ, മോഖ്പാരി, ഫിംഗര്‍ 4 റിഡ്ജ് ലൈനിലെ ഏറ്റവും വലിയ കൊടുമുടി എന്നിവ ഉള്‍പ്പെടുന്നു. ബ്ലാക്ക് ടോപ്പും ഹെല്‍മെറ്റ് ടോപ്പ് ഹിലും നിയന്ത്രണരേഖയിലെ (ലൈന്‍ ഒഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ചൈനീസ് ഭാഗത്താണെന്നും ഇന്ത്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗത്താണെന്നും ഉറവിടങ്ങള്‍ വ്യക്തമാക്കി. ഇപ്പോള്‍, ചൈനീസ് സൈന്യം തങ്ങളുടെ ആയുധ, ബ്രിഗേഡിന്റെ മൂവായിരത്തോളം സൈനികരെ, റെസാംഗ് ലാ, റെചെന്‍ ലാ ഉയരങ്ങള്‍ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.