bsf

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നും സ്ഫോടക വസ്തുക്കളും കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം ബി.എസ്.എഫ് പരാജയപ്പെടുത്തി.

ജമ്മുകാശ്‌മീരിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അർണിയയിൽ ബി.എസ്.എഫിന്റെ പെട്രോളിംഗിനിടെയാണ് 62 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളും സ്ഫോടകവസ്തുക്കളും പിടികൂടിയത്. പി.വി.സി പൈപ്പ് വഴിയാണ് ഇവ കടത്താൻ ശ്രമിച്ചത്.

ആയുധങ്ങൾ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. തുടർന്ന് ബി.എസ്.എഫ് നാർകോട്ടിക് കൺട്രോൾബ്യൂറോയെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിനാണെന്ന് കണ്ടെത്തി.

ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇവ എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.