മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ നടൻ സൽമാൻ ഖാൻ, സംവിധായകൻ കരൺ ജോഹർ എന്നിവർ ഉൾപ്പെടെ ബോളിവുഡിലെ എട്ട് പ്രമുഖരോട്, ഒക്ടോബർ 7ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാർ മുസാഫർപുർ കോടതി നോട്ടീസ് അയച്ചു.
സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂർ, നിർമാതാക്കളായ സാജിദ് നാദിയാവാല, ഭൂഷൺ കുമാർ, ദിനേഷ് വിജൻ എന്നിവരാണ് മറ്റുള്ളവർ. ബോളിവുഡിലെ സ്വജന പക്ഷപാതവും ഇതര സംസ്ഥാനക്കാരോടുള്ള വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് അഭിഭാഷകൻ സുധീർ ഓജ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.