ipl-

ദുബായ് : ഐ.പി.എൽ പതിമ്മൂന്നാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്.

രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ റണ്ണൗട്ടിലൂടെ നഷ്ടമായ ടീമിന് അധികം വൈകാതെ പൃഥ്വി ഷായെയും ഷിമ്രണ്‍ ഹെറ്റ്മ്യറെയും നഷ്ടമായി. മുഹമ്മദ് ഷമിയ്ക്കാണ് മൂന്ന് വിക്കറ്റുകളും ലഭിച്ചത്. ആറ് ഓവറുകള്‍ കഴിയുമ്ബോള്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ക്രീസിലുള്ളത്.

ഡൽഹിക്കെതിരെ ടോസ്. നേടിയ പഞ്ചാബ് ക്യാപ്ടൻ കെ.എൽ. രാഹുൽ ആദ്യം പന്തെറിയാൻ തീരുമാനിച്ചു.

സൂപ്പർ താരം ക്രിസ് ഗെയ്ൽ ഇല്ലാതെയാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങുന്നത്.