trump

വാഷിംഗ്ടൺ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് ആപ്പ് നിരോധിക്കാനുള്ള നീക്കത്തിൽ അയവ് വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ്. ഇന്നലെ നിലവിൽ വരേണ്ടിയിരുന്ന നിരോധനം ഒഴിവാക്കാനായി സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശം ആപ്പിന്റെ നിയന്ത്രണം ഏതെങ്കിലും അമേരിക്കൻ കമ്പനിയ്ക്ക് കൈമാറുക എന്നതായിരുന്നു. ഇത് ടിക് ടോക് സമ്മതിച്ചതോടെ ടിക്‌‌ടോക് ഗ്ലോബൽ എന്ന പേരിൽ യു.എസിലെ പ്രവർത്തനങ്ങൾക്കായി യു.എസ് സോഫ്റ്റ്‍‍വെയർ കമ്പനിയായ ഒറാക്കിളും റീടെയ്ൽ ഭീമനായ വാൾമാർട്ടും ചേർന്ന് ആപ്പ് ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. പുതിയ കമ്പനിയുടെ ആസ്ഥാനം ടെക്‌സാസ് ആയിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പുതിയ കരാർ നിലവിൽ വന്നാൽ ഒറാക്കിളിനും വാൾമാർട്ടിനുമായി ടിക് ടോക്കിന്റെ 20 ശതമാനത്തോളം ഓഹരി ലഭിക്കും. എന്നാൽ, വിഷയത്തിൽ ഒറാക്കിളും വാൾമാർട്ടും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയിലെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വി ചാറ്റിന്റെ നിരോധനം ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു.