രാജ്യസഭ ശബ്ദവോട്ടോടെ
പാസാക്കിയത് രണ്ടു ബില്ളുകൾ
*എം.പിമാരും മാർഷൽമാരും
തമ്മിൽ ഉന്തും തള്ളും
*ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു
* ഡെപ്യൂട്ടി ചെയർമാനെതിരെ
അവിശ്വാസ പ്രമേയം
*പാസാക്കിയത് ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ),
ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ
*അവശ്യവസ്തു (ഭേദഗതി) ബിൽ ഇന്നലെ അവതരിപ്പിച്ചില്ല. മൂന്നു ബില്ലും നേരത്തേ ലോക്‌സഭ പാസാക്കിയിരുന്നു.
കർഷകരുടെ ആശങ്ക
കൃഷിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും കോർപ്പറേറ്റുകളും കുത്തകകളും നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്ത് വിളകൾ അവർ പറയുന്ന വിലയ്ക്ക് നൽകേണ്ടിവരുമെന്നും കർഷകർ ഭയക്കുന്നു. പുതിയ നിയമപ്രകാരം കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടുമെന്ന് സർക്കാർ പറയുന്നു.