രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ സൈനികരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൈനിക മേധാവികൾ സർക്കാരിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. തങ്ങളുടെ സൈനികരുടെ ലൈംഗിക ആവശ്യത്തിനായി അവർക്ക് രതിയിലേർപ്പെടാനായി യുവതികളെ വേണം. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായതിനാൽ അവരുടെ ആവശ്യം സർക്കാരിന് നരസിക്കാനും കഴിഞ്ഞിരുന്നില്ല.. അങ്ങനെ അന്നത്തെ ഇംപീരിയൽ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടിൽ നിന്നും, ജപ്പാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് 'കംഫർട്ട് വിമെൻ' എന്ന് വിളിച്ചിരുന്നത്. ജാപ്പനീസിൽ അവരെ വിളിച്ചിരുന്നത് ഇയാൻഫു എന്നായിരുന്നു. ജാപ്പനീസിൽ ആ വാക്കിന്റെ അർഥം 'വേശ്യ' എന്നായിരുന്നു.
1939 സെപ്തംബർ 1 മുതൽ, 1945 സെപ്തംബർ 2 വരെയാണ് യുദ്ധം നീണ്ടുനിന്നത്.
സെക്ഷ്വൽ 'കംഫർട്ട്' അഥവാ 'ലൈംഗികസാന്ത്വനം' നല്കാൻ വേണ്ടി ജപ്പാനിൽ തുടക്കത്തിൽ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം ആവശ്യക്കാരുടെ എണ്ണവുമായി ഒത്തുപോകാതെയായി. അതോടെ ആ പണിക്ക് നിർബന്ധിച്ച് ജപ്പാൻ സൈന്യം സ്വന്തം നാട്ടുകാരെയും, കീഴടക്കുന്ന നാട്ടിലെ യുവതികളെയും നിയോഗിക്കാൻ തുടങ്ങി.
ജാപ്പനീസ് സൈന്യം പറയുന്നത് ആകെ 20,000 പേർ മാത്രമാണ് ഈ ജോലിക്ക് നിയുക്തരായിരുന്നത് എന്നാണ്. എന്നാൽ 360,000 മുതൽ 410,000 വരെ യുവതികൾക്ക് ഈ ഗതികേടുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലുള്ളത്.. ജാപ്പനീസ് അധിനിവേശ കേന്ദ്രങ്ങളായിരുന്ന കൊറിയ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ പേരും എത്തിയിരുന്നത്.. ജാപ്പനീസ് മിലിട്ടറിയുടെ ബർമ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലയ, മച്ചുക്വോ, തായ്‌വാൻ എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷനുകളിലേക്കാണ് ഇവരെ നിയോഗിക്കപ്പെട്ടിരുന്നത്. 70 സൈനികരെ സേവിക്കാൻ ഒരു ലൈംഗിക അടിമയെങ്കിലും വേണമെന്നായിരുന്നു കണക്ക്. എന്നാൽ നേവിക്ക് ഇനിയും 150 ലൈംഗിക അടിമകളുടെയെങ്കിലും ആവശ്യമുണ്ടെന്ന സന്ദേശവും പുറഫത്തുവന്നിരുന്നതായി രേഖയുണ്ട്..
സൈനികർ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും, സൈനികർക്ക് ലൈംഗിക രോഗങ്ങൾ വരാതെ കാക്കാനുമാണ് സ്ത്രീകളെ നിയോഗിച്അചിരുന്ന്ന്നത് എന്നാണ്ജാപ്പനീസ് സൈന്യം വിശദീകരിച്ചിരുന്നത്.
ഈ സ്ത്രീകളിൽ പലരെയും സൈന്യം അവരുടെ വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുവന്നിട്ടുള്ളതാണ്. ഫാക്ടറികളിൽ, ഹോട്ടലുകളിൽ ജോലി നൽകാം എന്ന് പറഞ്ഞും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നൽകാം എന്ന് പറഞ്ഞുകൊണ്ടാണ് ഇവരെ എത്തിച്ചത്..ജാപ്പനീസ് ഔട്ട് പോസ്റ്റുകളിൽ നേഴ്‌സുമാരുടെ വേക്കൻസി ഉണ്ടെന്നു വ്യാജപരസ്യങ്ങൾക്കും യുവതികൾ ഇരയായി.
ഇവരിൽ പലരും പിന്നീട് യുദ്ധത്തിൽ ജപ്പാൻ പരാജയം രുചിച്ചതോടെ, അമേരിക്കൻ സൈന്യവും സഖ്യശക്തികളും ചേർന്ന് ജപ്പാന്റെ സ്വാധീനത്തിലിരുന്ന പല പ്രദേശങ്ങളിൽ നിന്നായി മോചിപ്പിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ നിരവധി യുവതികൾ അന്ന് ഇങ്ങനെ തട്ടിക്കൊണ്ടു പോകപ്പെട്ട ദിവസേന നൂറോളം തവണ റേപ്പ് ചെയ്യപ്പെട്ട് രോഗങ്ങൾക്ക് ഇരയായിരുന്നു, ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള ഇന്നത്ത ശത്രുതയ്ക്ക് പിന്നിലും ഈ കംഫർട്ട് ഗേൾസിന്റെ അനുഭവങ്ങളാണ്.