epl

മാഞ്ചസ്റ്രർ യുണൈറ്റഡിനും ന്യൂകാസിലിനും തോൽവി

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഗ്ലാ​മ​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ലി​വ​ർ​പൂ​ൾ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ചെ​ൽ​സി​യെ​ ​കീ​ഴ​ട​ക്കി.​ ​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​തി​ള​ങ്ങി​യ​ ​സാ​ഡി​യോ​ ​മാ​നേ​യാ​ണ് ​ലി​വ​റി​ന്റെ​ ​വി​ജ​യ​ ​ശി​ല്പി.​ ​​ക്രി​സ്റ്റ്യ​ൻ​സ​ൺ​ ​ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​സ​മ​യ​ത്ത് ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തോ​ടെ​ ​തു​ട​ർ​ന്ന് ​പ​ത്ത് ​പേ​രു​മാ​യി​ ​ക​ളി​ക്കേ​ണ്ടി​ ​വ​ന്ന​ത് ​ചെ​ൽ​സി​ക്ക് ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.​ 50,​ 54​ ​മി​നി​ട്ടു​ക​ളി​ലാ​യി​രു​ന്നു​ ​മാ​നേ​ ​ലി​വ​റി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഗോ​ളു​ക​ളെ​ത്തി​ച്ച​ത്.


മ​റ്റ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ടോ​ട്ട​ൻ​ ​ഹാം​ ​ഹോ​ട്‌​സ്‌​പ​റും​ ​എ​വ​ർ​ട്ട​ണും​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​നേ​ടി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​കൊ​റി​യ​ൻ​ ​താ​രം​ ​സ​ൺ​ ​ഹ്യൂ​ഗ് ​മി​ന്നി​ന്റെ​ ​ഗോ​ള​ടി​ ​മി​ക​വി​ൽ​ ​സൗ​ത്താം​പ്ട​ണെ​ ​ര​ണ്ടി​നെ​തി​രെ​ ​അ​‌​ഞ്ച് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​ടോ​ട്ട​ൻ​ ​ഹാം​ ​ത​ക​ർ​ത്ത​ത്.​ ​ടോ​ട്ട​ന​ത്തി​ന്റെ​ ​നാ​ല് ​ഗോ​ളും​ ​നേ​ടി​യ​ത് ​സ​ൺ​ ​ആ​യി​രു​ന്നു.​ ​ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്തും,​ 47,​ 64,​ 73​ ​മി​നി​ട്ടു​ക​ളി​ലാ​യി​രു​ന്നു​ ​സ​ൺ​ ​എ​തി​ർ​ ​വ​ല​കു​ലു​ക്കി​യ​ത്.​ ​ഹാ​രി​ ​കേ​ൻ​ 82​-ാം​ ​മി​നി​ട്ടി​ൽ​ ​ടോ​ട്ട​ന​ത്തി​ന്റെ​ ​ഗോ​ൾ​ ​പ​ട്ടി​ക​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഡാ​നി​ ​ഇം​ഗ്സാ​ണ് ​സൗ​ത്താം​പ്‌​ട​ണി​ന്റെ​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത്.


എ​വ​ർ​ട്ട​ൺ​ ​വെ​സ്റ്റ് ​ബ്രോം​വി​ച്ചി​നെ​യും​ ​ഇ​തേ​ ​സ്കോ​റി​നാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ഡൊ​മി​നി​ക്ക് ​കാ​ൾ​വ​ർ​ട്ട് ​ലെ​വി​നി​ന്റെ​ ​ഹാ​ട്രി​ക്കാ​ണ് ​എ​വ​ർ​ട്ട​ണ് ​ത​ക​ർ​പ്പ​ൻ​ ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​ഹാ​മി​ഷ് ​റോ​ഡ്രി​ഗ​സ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ത​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​ക​ണ്ടെ​ത്തി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​മൈ​ക്കേ​ൽ​ ​കേ​നും​ ​എ​വ​ർ​ട്ട​ണാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ഡ​യാം​ഗ​ന,​ ​പെ​രേ​യ്‌​ര​ ​എ​ന്നി​വ​രാ​ണ് ​വെ​സ്റ്റ് ​ബ്രോം​വി​ച്ചി​നാ​യി​ ​ഗോ​ൾ​ ​മ​ട​ക്കി​യ​ത്.​ ​വെ​സ്റ്റ് ​ബ്രോം​വി​ച്ചി​ന്റെ​ ​കീ​ര​ൻ​ ​ഗി​ബ്സ് ​ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യി.​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ഴ്സ​ന​ൽ​ 2​-1​ന് ​വെ​സ്‌​റ്റ് ഹാ​മി​നെ​ ​കീ​ഴ​ട​ക്കി

.
മാ​ഞ്ച​സ്റ്റർ​ ​യു​ണൈറ്റ​ഡ് 1​-3​ന് ​ക്രി​സ്റ്റ​ൽ​ ​പാ​ല​സി​നോ​ടാ​ണ് ​തോ​റ്റ​ത്.​ ​വി​ൽ​ഫ്ര​ഡ് ​സാ​ഹ​ ​ക്രി​സ്റ്റ​ലി​നാ​യി​ ​​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​ടൗ​ൺ​സെ​ൻ​ഡ് ​ഒ​രു​ ​ഗോ​ളും​ ​നേ​ടി.​ ​വാ​ൻ​ ​ഡി​ ​ബീ​ക്കാ​ണ് ​യു​ണൈറ്റഡി​ന്റെ​ ​ആ​ശ്വാ​സ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ന്യൂ​കാ​സി​ൽ​ ​ബ്രൈറ്റ​ണോ​ടാ​ണ് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​തോറ്റത്.