സ്‌ത്രീകളുടെ ആരോഗ്യത്തിന് പരമ പ്രധാനമായ ഘടകമാണ് ഈസ്ട്രജൻ ഹോർമോൺ. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ ഈസ്ട്രജൻ ഉത്‌പാദനം കുറയും. ഇത് പലരോഗങ്ങൾക്കും കാരണമാകും. വൻകുടൽ കാൻസർ, ഹൃദയരോഗങ്ങൾ സാദ്ധ്യതകൾ തടയാൻ, ശരീരതാപനില നിയന്ത്രിക്കാൻ, നല്ല ഉറക്കത്തിന്, എല്ലുകളുടെ ബലത്തിന് എല്ലാം ഈസ്ട്രജൻ ആവശ്യമാണ്. ചണവിത്ത് കഴിക്കുന്നത് ഈസ്ട്രജൻ ലഭിക്കുന്നതിനൊപ്പം സ്തനാർബുദ സാദ്ധ്യത കുറയ്ക്കുന്നു.
ബ്രൊക്കോളി, കോളീഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ, പയറുവർഗങ്ങൾ, ചേന, കാച്ചിൽ തുടങ്ങിയ നാടൻ കിഴങ്ങുവർഗങ്ങൾ, സോയബീൻ, ഉണങ്ങിയ പഴങ്ങൾ, എള്ള്, വെളുത്തുള്ളി, പീച്ച് പഴങ്ങൾ, ബെറി പഴങ്ങൾ തുടങ്ങിയവയിലെല്ലാം ഈസ്ട്രജൻ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. മദ്ധ്യവയസിന് മുൻപ് തന്നെ ഇവയെല്ലാം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കുക.