blast

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്‌ഫോടനം. സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സ്വദേശി പെരിയണ്ണൻ(40), കർണാടക സ്വദേശി ധനപാലൻ(34) എന്നിവരാണ് മരിച്ചത്.


മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വെടിമരുന്ന് പൊട്ടിത്തറിച്ച് കെട്ടിടം തകരുകയായിരുന്നു. ധനപാലന്റെയും പെരിയണ്ണന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പന്ത്രണ്ട് ദിവസം മുമ്പാണ് ധനപാലനും, പെരിയണ്ണനും പാറമടയില്‍ ജോലിക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.