major-ravi

ഇന്ത്യയും പാകി​സ്ഥാനും തമ്മി​ൽ യുദ്ധമുണ്ടായത് രണ്ടുതവണയാണ്. യുദ്ധമുണ്ടായെന്നുകരുതി​ ഇന്ത്യയുടെയും പാകി​സ്ഥാന്റെയും പട്ടാളക്കാർ കാണുമ്പോഴൊക്കെ കടിച്ചുകീറാൻ നിൽക്കുകയാണെന്ന് കരുതിയെങ്കിൽ തെറ്റി. യുദ്ധമില്ലാത്ത സമയത്ത് ഇവർ തമ്മിൽ പ്രശ്നമൊന്നുമുണ്ടാക്കില്ല. തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷം. എപ്പോഴാണ് യുദ്ധമുണ്ടാകുന്നത്? കൗമുദി ടി വിയിലെ അഭിമുഖത്തിൽ ചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി ആ സന്ദർഭത്തെക്കുറിച്ച് വിവരിക്കുന്നു.

മേജർ രവിയുടെ വാക്കുകൾ

'നോർമൽ സമയത്ത് ഒരുതരത്തിലുളള ശത്രുതയുമില്ല. പിന്നെ എപ്പോഴാണ് ശത്രുത തുടങ്ങുന്നത്?. ഡൽഹിയിൽ നിന്നും ഓർഡർ വരണം ഇസ്ളാമാബാദിൽ നിന്നും ഓർഡർ വരണം. കറാച്ചിയിൽ നിന്നും ഓർഡർ വരണം. പിന്നെ ശത്രുത ആയി. കളർ മാറി. ഇതാണ് യുദ്ധം എന്നുപറയുന്നത്. അതല്ലെങ്കിൽ നോർമൽ. ഇപ്പോഴെന്താ വെടിപൊട്ടാത്തത്? അവർ നോക്കുമ്പോൾ ചൈനയെ അടക്കം തിന്നാൻ വേണ്ടി നിൽക്കുകയാണ് ഇന്ത്യ. ഇവന്മാരെ വെറുതേപോയി ചൊറിയാൻ നിൽക്കണ്ട എന്നുപറഞ്ഞ് നിൽക്കുയാണ് പാകിസ്ഥാൻ. റിസ്ക് എടുക്കണ്ടാ എന്നുപറഞ്ഞ് നിൽക്കുകയാണ് പാകിസ്ഥാൻ'.