drishyam-2

ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2 ചിത്രീകരണം തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ പൂജ നടന്നു. സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി.

ആദ്യത്തെ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാകും ചിത്രീകരിക്കുക. മോഹൻലാൽ 26ന് സിനിമ സംഘത്തിനൊപ്പം എത്തും. ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലിൽ താമസിക്കണം. പുറത്തുള്ളവരെ ബന്ധപ്പെടാൻ കഴിയില്ല.

drishyam2

ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിൽ എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമിക്കുന്നത്.

drishyam2