ഇന്ന് നടൻ ബാലയുടെ മകൾ അവന്തികയുടെ(പപ്പു) പിറന്നാളാണ്. മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. 'ഞാൻ നിന്നെ സ്‌നേഹിക്കുന്നു പപ്പൂ...അപ്പ നിന്റെ അടുത്തുണ്ട്.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.ആർക്കും നമ്മളെ പിരിക്കാൻ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഹാപ്പി ബർത്ത് ഡേ ടുയു പപ്പൂ...ഞാൻ എന്റെ വാക്ക് പാലിച്ചു. എല്ലാവരെയും അറിയിക്കാൻ പറ്റില്ല. ഞാൻ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തുണ്ട്. ജന്മദിനത്തിന് നിനക്ക് എന്നെ കാണാൻ കഴിയില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും'-ബാല പറഞ്ഞു.
2010ലായിരുന്നു ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്. 2012ൽ ഇരുവർക്കും അവന്തിക ജനിച്ചു. കഴിഞ്ഞ വർഷമാണ് ബാലയും അമൃതയും വിവാഹ മോചിതരായത്.