kadakampalli

തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ സി പി ഐയ്ക്ക് കടുത്ത പ്രതിഷേധം. ഡെപ്യൂട്ടി സ്പീക്കർ വി ശശി, സി ദിവാകരൻ എം എൽ എ എന്നിവരുൾപ്പടെയുളളവരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെയും ഉദ്ഘാടനത്തിലും പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുളളതെന്നും സി പി ഐ പറയുന്നു.

അതിനിടെ, പ്രതിമയുടെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ രംഗത്തെത്തി. ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ ക്ഷണിച്ചിരുന്നെന്നാണ് മന്ത്രി പറയുന്നത്.

'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണക്കായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഇന്നുരാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തത്