ashik

അഭിനയരംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാകുന്ന വിനായകൻ പാർട്ടി എന്ന ചിത്രത്തിലൂടെ സംവിധായകനാകുന്നു. ആഷിഖ് അബു ആണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. 1995ൽ തമ്പി കണ്ണന്താനം സംവിധനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ സിനിമാരംഗത്ത് എത്തുന്നത്. കമ്മട്ടിപ്പാടത്തിലെ ഗംഗയാണ് വിനായകനിലെ നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ട്രാൻസ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.