സോഷ്യല്‍ മീഡിയയില്‍ ദിവസവും എന്തെങ്കിലും വിശേഷങ്ങളുണ്ടാവും ആഘോഷിക്കാന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ കൊണ്ടാടിയത് ഒരു വിവാഹ ഫോട്ടോയാണ്. മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങും മുന്‍പേ എന്ന് തോന്നുന്ന കുട്ടികളുടെ മുഖഭാവം ഉള്ള ദമ്പതികളായിരുന്നു വിവാഹ ഫോട്ടോയുടെ ഹൈലൈറ്റ്. ഇത് കണ്ടതും വിവാഹിതരും അവിവാഹിതരുമായ മലയാളികളുടെ ഉള്ളിലിരിപ്പ് തനിയെ കമന്റ് ബോക്സിലൂടെ പുറത്തായി. ഇത് ബാല വിവാഹമാണെന്നും രണ്ട് പേര്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്നുമുള്ള ആക്രോശങ്ങള്‍ നിറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ മനസിലാക്കിയതോടെയാണ് സംഭവത്തില്‍ ആരോപണമുന്നയിച്ചവരാണ് തെറ്റുകാരെന്ന് മനസിലാക്കുന്നത്.
ശ്രീലങ്കിയിലെ രത്നപുരിയിലെ ഒരു വിവാഹ ചിത്രമായിരുന്നു ഇത്. തീക്ഷണ എന്ന ഫോട്ടോഗ്രാഫി പേജില്‍ നല്‍കിയിട്ടുള്ള ഫോട്ടോയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. നീതമി, ബുദ്ദിക എന്നിങ്ങനെയാണ് ഈ നവദമ്പതികളുടെ പേരുകള്‍.