a

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ബോ​ൾ​ഡ് ​ആ​ൻ​ഡ് ​ബ്യൂ​ട്ടി​ഫു​ൾ​ ​ന​ടി​യാ​ണ് ​ര​മ്യ​ ​ന​മ്പീ​ശ​ൻ​ .​ ​ഒ​രു​ ​ന​ടി​ എന്നതിലുപരി​ ​ഗാ​യി​ക​യാ​യും​ ,​ ​ഇ​പ്പോ​ൾ​ ​സം​വി​ധാ​യി​ക​യാ​യും​ ​അ​ര​ങ്ങേ​റ്റം നടത്തി ​ര​മ്യ​ .​ ​മ​ല​യാ​ള​ത്തി​ൽ​ ​തു​ട​ങ്ങി​ ​അ​ന്യ​ഭാ​ഷ​ക​ളി​ലേക്കും ​ചേ​ക്കേ​റി​യ​ ​ന​ടി​യു​ടെ​ ​"​ ​അ​ൺ​ഹൈ​ഡ് ​"​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു​ .​ ​ശക്തമായ ​ ​നി​ല​പാ​ടു​ക​ളു​ള്ള​ ​വ്യ​ക്തി​യാ​ണ് ​ര​മ്യ​ ​​ .​

4eee

'''​നോ​ ​എ​ന്ന​ ​വാ​ക്കി​ന് ​ഒ​റ്റ​യ​ർ​ത്ഥ​മേ​ ​ഉ​ള്ളു​ .​ ​നോ. പെ​ൺ​കു​ട്ടി​ക​ൾ​ ​ആ​ദ്യം​ ​പ​ഠി​ക്കേ​ണ്ട​തും​ ​അ​തു​ ​ത​ന്നെ​യാ​ണ്.​ ​എ​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​പ​റ​യു​ന്ന​ ​കാ​ര്യ​മാ​ണ് ​നോ​ ​പ​റ​യേ​ണ്ടടത്ത് ​നോ​ ​പ​റ​യ​ണം എന്നത്.​ ​സി​നി​മ​യി​ലാ​ണെ​ങ്കി​ലും​ ​ജീ​വി​ത​ത്തി​ലാ​ണെ​ങ്കി​ലും​ ​ഞാ​ൻ​ ​അ​ങ്ങ​നെ​യൊ​രു​ ​കാ​ര്യം​ ​ഫോ​ള്ളോ​ ​ചെ​യ്തു​വ​രു​ന്നു .​ ​എ​നി​ക്ക് ​സി​നി​മ​യി​ല്ലെ​ങ്കി​ൽ​ ​പ​ഠി​ച്ച​ ​ഡി​ഗ്രി​യു​ണ്ട്.​ ​ന​മ്മ​ൾ​ ​പ്ര​തി​ക​രി​ക്കു​മ്പോ​ൾ​ ​പ​ല​ർ​ക്കും​ ​ ​നീ​ര​സം​ ​ഉ​ണ്ടാ​കും​ .

a

എ​ത്ര​ ​കോ​ടി​ ​ത​ന്നാ​ലും ഫെ​യ​ർ​നെ​സ് ​ക്രീ​മി​ന്റെ​ ​പ​ര​സ്യം​ ​ചെ​യ്യി​ല്ല. പ​ത്തു​വ​ർ​ഷം​ ​മു​ൻ​പ് ​ചി​ന്തി​ച്ച​പോ​ലെ​യ​ല്ല​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​ചി​ന്തി​ക്കു​ന്ന​ത് .​ ​പ​ണ്ടൊ​ക്കെ​ ​വെ​ളു​പ്പാ​ണ് ​സൗ​ന്ദ​ര്യ​മെ​ന്ന് ​വി​ചാ​രി​ച്ച​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നു​ . നേരത്തേ ​ഫെ​യ​ർ​നെ​സ് ​ക്രീ​മി​ന്റെ​ ​പ​ര​സ്യ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട് .​ ​എ​ന്നാ​ൽ​ ​ഇ​നി​ ​എ​ത്ര​ ​കോ​ടി​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞാ​ലും​ ​ഞാ​ൻ​ ​അ​ത് ​ചെ​യ്യി​ല്ല​ .​ ​അ​ത് ​ഒ​രു​ത​ര​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഈ​ഗോ​ ​വ​ള​ർ​ത്തു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ​ര​സ്യ​മാ​ണ് .

a

പെട്ടെന്നാ​ണ് ​എ​നി​ക്ക് ​അ​ൺ​ഹൈ​ഡി​ന്റെ​ ​തീം​ ​മ​ന​സി​ലേ​ക്ക് ​വ​ന്ന​ത് .​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​ ​ഇ​ത് ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നി​ ​.​ ​വെ​റും​ ​ര​ണ്ടു​ ​ദി​വ​സം​ ​കൊ​ണ്ട് ​ചെ​യ്തു​ ​തീ​ർ​ത്ത​ ​ഷോ​ർ​ട് ​ഫി​ലി​മാ​ണ് ​അ​ത് .​ ​സ്കൂ​ൾ​ ​ടൈം​ ​മു​ത​ലേ​ ​പെ​ൺ​കു​ട്ടി​യാ​ണെ​ന്നും​ ​അ​ങ്ങ​നെ​ ​ചെ​യ്യ​രു​തെ​ന്നും​ ,​ ​ഇ​ങ്ങ​നെ​ ​ചെ​യ്യ​രു​തെ​ന്നും​ ​പൊ​തു​വെ​ ​പ​റ​‌​‌​ഞ്ഞ് ​കേ​ട്ടി​ട്ടു​ണ്ട്.​ഒ​രു​ ​റേ​പ്പ് ​കേ​സ് ​ഉ​ണ്ടാ​യാ​ൽ​ ​ആ​ ​കു​ട്ടി​ ​എ​ന്തി​നാ​ണ് ​അ​സ​മ​യ​ത്ത് ​അ​വി​ടെ​ ​പോ​യെ​ന്നു​മു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും​ ​കൂ​ടു​ത​ൽ കേൾക്കുക.