മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് രമ്യ നമ്പീശൻ . ഒരു നടി എന്നതിലുപരി ഗായികയായും , ഇപ്പോൾ സംവിധായികയായും അരങ്ങേറ്റം നടത്തി രമ്യ . മലയാളത്തിൽ തുടങ്ങി അന്യഭാഷകളിലേക്കും ചേക്കേറിയ നടിയുടെ " അൺഹൈഡ് " എന്ന ഹ്രസ്വചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു . ശക്തമായ നിലപാടുകളുള്ള വ്യക്തിയാണ് രമ്യ .
'''നോ എന്ന വാക്കിന് ഒറ്റയർത്ഥമേ ഉള്ളു . നോ. പെൺകുട്ടികൾ ആദ്യം പഠിക്കേണ്ടതും അതു തന്നെയാണ്. എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടടത്ത് നോ പറയണം എന്നത്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ അങ്ങനെയൊരു കാര്യം ഫോള്ളോ ചെയ്തുവരുന്നു . എനിക്ക് സിനിമയില്ലെങ്കിൽ പഠിച്ച ഡിഗ്രിയുണ്ട്. നമ്മൾ പ്രതികരിക്കുമ്പോൾ പലർക്കും നീരസം ഉണ്ടാകും .
എത്ര കോടി തന്നാലും ഫെയർനെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല. പത്തുവർഷം മുൻപ് ചിന്തിച്ചപോലെയല്ല ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് . പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു . നേരത്തേ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുമുണ്ട് . എന്നാൽ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാൻ അത് ചെയ്യില്ല . അത് ഒരുതരത്തിൽ ജനങ്ങൾക്കിടയിൽ ഈഗോ വളർത്തുന്ന തരത്തിലുള്ള പരസ്യമാണ് .
പെട്ടെന്നാണ് എനിക്ക് അൺഹൈഡിന്റെ തീം മനസിലേക്ക് വന്നത് . അപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് തോന്നി . വെറും രണ്ടു ദിവസം കൊണ്ട് ചെയ്തു തീർത്ത ഷോർട് ഫിലിമാണ് അത് . സ്കൂൾ ടൈം മുതലേ പെൺകുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും , ഇങ്ങനെ ചെയ്യരുതെന്നും പൊതുവെ പറഞ്ഞ് കേട്ടിട്ടുണ്ട്.ഒരു റേപ്പ് കേസ് ഉണ്ടായാൽ ആ കുട്ടി എന്തിനാണ് അസമയത്ത് അവിടെ പോയെന്നുമുള്ള ചോദ്യങ്ങളായിരിക്കും കൂടുതൽ കേൾക്കുക.