couples

ചെറിയൊരു പൊട്ടിത്തെറി, ഈ പൊട്ടിത്തെറിക്കുശേഷം കിടപ്പറയിലെത്തുന്ന സ്ത്രീകൾ ശരിക്കും 'പൊട്ടിത്തെറിക്കും'. പിന്നെ ഇവരെ തൃപ്തിപ്പെടുത്താൻ പുരുഷന്മാർ ഒത്തിരി കഷ്ടപ്പെടേണ്ടിവരും...രതിമൂർച്ഛ അനുഭവപ്പെടാത്ത സ്ത്രീകളെ ഉത്തേജിതരാക്കാൻ ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടുപിടിച്ച പുതിയ മാർമാണ് ലേസർ ഉപയോഗിച്ചുളള പുതിയ ചികിത്സ. യോനിക്കുളളിൽ പ്രത്യേകതരം ലേസർ ഉപയോഗിച്ച് പൊട്ടിത്തെറി ഉണ്ടാക്കുന്നത്.

ഇതിന്റെ ഫലമായി വശങ്ങളിലെ മാംസപേശികളിൽ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത തരത്തിലുളള വളരെ ചെറിയ മുറിവുണ്ടാവുകയും അത് സ്ത്രീകളെ അവാച്യമായ അനുഭൂതിയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ലേസർ പ്രയോഗത്തിനുശേഷം സ്ത്രീ ശരീരത്തിൽ കൊളാജൻ എന്ന പ്രോട്ടീനിന്റെ ഉത്പാദനവും യോനിയിലെ മാംസപേശികളിൽ രക്തയോട്ടവും കൂടും. ഇതിന്റെ തുടർച്ചയായാണ് ലൈംഗിക ഉത്തേജനം ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചികിത്സയ്ക്ക് ആകെ വേണ്ടത് വെറും അഞ്ച് മിനിട്ടുമാത്രം. ഒരുതവണ ചികിത്സയ്ക്ക് വിധേയയാൽ ഏറെനാൾ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. ലവലേശം വേദനയും ഉണ്ടാവില്ല.

ഉത്തേജന മരവിപ്പ് അനുഭവപ്പെടുന്ന സ്ത്രീകൾക്കെന്നപോലെ ആർത്തവ വിരാമമുണ്ടായ സ്ത്രീകൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ചികിത്സയ്ക്ക് വിധേയരായവരിൽ ഭൂരിപക്ഷത്തിനും ഒന്നിലധികം തവണ രതിമൂർച്ഛ അനുവപ്പെടുകയും ചെയ്തുവത്രേ. ചികിത്സമൂലം ലഭിക്കുന്ന പ്രയോജനം ഏറെയാണെങ്കിലും ഇതിനുവേണ്ട ചെലവ് വളരെ കുറവാണ്.

ബ്രിട്ടനുൾപ്പടെയുളള രാജ്യങ്ങളിൽ രതിമൂർച്ഛ അനുഭവപ്പെടാത്ത സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. ശാരീരികമായ പ്രത്യേകതകളും പങ്കാളിയുടെ മോശം പ്രകടനവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ലേസർ ചികിത്സ പ്രയോജനം ചെയ്തേക്കും.