madrasa-teacher

മലപ്പുറം: വിവാഹ വാഗ്ദ്ധാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ്. പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് സയ്യിദ് സലാവുദ്ധീൻ ബുക്കാരി തങ്ങൾക്കെതിരെയാണ് കേസെടുത്തത്.

വിദ്യാർത്ഥിനി പഠിച്ചിരുന്ന സ്‌ക്കൂളിലെ അദ്ധ്യാപകനായ ഇയാൾ സോഷ്യൽ മീഡിയയിലൂടെയാണ് കുട്ടിയുമായി അടുത്തത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് രക്ഷിതാക്കൾ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

ശേഷം കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്‌ക്കൂൾ അടയ്ക്കുന്നതിന് മുമ്പ് പതിനേഴുകാരിയുമായി കാറിൽ സഞ്ചരിച്ചിരുന്നു.കൈയിൽ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്.