തെന്നിന്ത്യൻ സൂപ്പർതാരം രമ്യാകൃഷ്ണൻ അമ്പതാം പിറന്നാൾ ആഘോഷിച്ചു. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കൊപ്പവുമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരുമെല്ലാം താരത്തിന് ആശംസകൾ നേർന്നു. ഏറെപ്പേരും താരത്തിന്റെ ലുക്കിനെ കുറിച്ചാണ് സംസാരിച്ചത്. അൻപത് വയസായി എന്നത് വിശ്വസിക്കാൻ പ്രയാസം, ഇന്നും നീലാംബരിയുടെ പ്രായമാണ് എന്നൊക്കെയാണ് ആളുകളുടെ കമന്റുകൾ. കൂടുതൽ പേരും താരത്തിന്റെ പ്രായത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. സിനിമയിലെത്തിയ കാലത്തേ അതേ ലുക്കിൽ തന്നെയാണ് രമ്യാകൃഷ്ണനെ ഇപ്പോഴും കാണുന്നത്. അമ്പതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് പലരും കമന്റുകളിട്ടിട്ടുണ്ട്. 13 വയസുള്ളപ്പോഴാണ് താരം അഭിനയരംഗത്തേക്ക് ചുവട് വച്ചത്. മികച്ചൊരു നർത്തകി കൂടിയായ രമ്യ കൃഷ്ണൻ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകനും നിർമാതാവുമായ കൃഷ്ണ വംശിയാണ് രമ്യയുടെ ഭർത്താവ്. റിത്വികാണ് മകൻ.