flood

ഇടുക്കി: അടിമാലി കുറത്തി കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒൻപതുപേർ ഒഴുക്കിൽ പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടവരെയെല്ലാം രക്ഷിച്ചതായി അടിമാലി പൊലീസും അറിയിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് ചങ്ങാടത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാനത്താകെ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. മഴമൂലമുള‌ള വിവിധ അപകടങ്ങളിൽ അഞ്ചുപേരാണ് ഇന്ന് മരണമടഞ്ഞത്.