tunnel

ന്യൂഡൽഹി: മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ- തോത്താംഗ് ടണൽ ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണിത്. 46 കിലോമീറ്ററാണ് ദൈർഘ്യം. മണാലിക്കും ലേയ്ക്കും ഇടയ്ക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറായി കുറയുകയും ചെയ്യും. പത്തുവർഷമാണ് ടണൽ പൂർത്തിയാകാൻ വേണ്ടിവന്നത്. തുരങ്കത്തിന്റെ വിശേഷങ്ങളിലേക്ക്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം

ഹിമാലയത്തിന്റെ കിഴക്കൻ പിർ പഞ്ജൽ ശ്രേണിയിലെ റോ‌ത്താംഗ് ചുരത്തിന് കീഴിൽ നിർമ്മിച്ച ദേശീയപാതാ തുരങ്കം

വാജ്പേയിയുടെ സ്വപ്നം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതി.

2010 ജൂൺ 28 ന് സോണിയ ഗാന്ധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു

2019 ഡിസംബർ 25 ന് അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ-റോത്താംഗ് ടണൽ പാസ് എന്ന പേരുനല്കി.

അടൽ-റോത്താംഗ് ടണൽ

നീളം 9.02 കിലോമീറ്റർ

റോഡിന്റെ വീതി 10 മീറ്റർ

ഉയരം 5.52 മീറ്റർ

സമുദ്രനിരപ്പിൽ നിന്നും 3070 മീറ്റർ ഉയരത്തിൽ

കുതിരലാടത്തിന്റെ ആകൃതിയിലാണ് ടണൽ

ദിവസം 3000 കാറുകളെയും 1500 ട്രക്കുകളെയും കടത്തിവിടാനുള്ള ശേഷി ടണലിനുണ്ട്

കാറിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും

10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്

10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം

1.0 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ തുരങ്കത്തിന്റെ വീതി 10.5 മീറ്ററാണ്

സുരക്ഷയ്ക്ക പ്രാധാന്യം

ഓരോ 150 മീറ്ററിലും ഒരു ടെലിഫോൺ

ഓരോ 60 മീറ്ററിലും ഫയ‌ർ ഹൈഡ്രന്റ്

ഓരോ 500 മീറ്ററിലും എമർജൻസ് കിറ്റ്

ഓരോ 2.2കിലോമീറ്ററിലും എക്സിറ്റ് പോയിന്റ്

ഓരോ ഒരു കിലോമീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം

പ്രക്ഷേപണ സംവിധാനം

ഓരോ 250 മീറ്ററിലും സിസി ടിവി കാമറ

അഞ്ച് മണിക്കൂർ

മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കം

മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാ ദൂരം 46 കിലോമീറ്റർ (28.6 മൈൽ) ആയി ചുരുങ്ങും

യാത്രാ സമയം അഞ്ച് മണിക്കൂർ കുറയും

റോഡ് നിർമ്മാണം പൂർത്തിയായാൽ ഇതുവഴി വിസ്റ്റഡോം ബസുകൾ ഓടിത്തുടങ്ങും (മുകൾ ഭാഗം ഗ്ലാസിൽ നിർമിച്ചിരിക്കുന്ന പ്രത്യേകതരം ബസ്).

ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തോടെ നടത്തുമെന്നാണ് സൂചന

നിർമ്മാണത്തിന് 10 വർഷം ചെലവ് 32000 കോടി