supreme-court

ന്യൂഡൽഹി: രാജ്യത്ത് സമരം ചെയ്യാനുള‌ള അവകാശം പരമമായതല്ലെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി. പ്രതിഷേധ സമരങ്ങൾ സഞ്ചാരസ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. കഴിഞ്ഞ മാർച്ചിൽ ഷഹീൻബാഗ് സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ബെഞ്ച് ഇങ്ങനെ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഹർജിയിലെ ആവശ്യം നിലവിൽ അപ്രസക്‌തമാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസി‌റ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഈ സമയം രാജ്യത്തെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നടക്കുന്ന കാർഷിക സമരങ്ങളെയും മ‌റ്റും ഹർജിക്കാർ‌ സൂചിപ്പിച്ചു. തുടർന്നാണ് കോടതി ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്.