ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് അടുത്തിടെ ഇന്ത്യ വാങ്ങിയ അത്യാധുനിക യുദ്ധവിമാനമായ റാഫേൽ പറത്താൻ വനിത പൈലറ്റിന് വ്യോമസേന അവസരം നൽകുമെന്ന് സൂചന. ഇവ പറത്തുന്ന ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിൽ പ്രവർത്തിക്കാൻ ഒരു വനിതാ പൈലറ്റിന് പരിശീലനം നൽകുന്നതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിഗ് 21 യുദ്ധവിമാനം പറത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയ വനിതയാണിവർ.