kee

ഷിംല: സൈനികന് 18 വർഷം മുൻപ് മരണാനന്തര ബഹുമതിയായ ലഭിച്ച കീർത്തിചക്ര സർക്കാരിന് തിരിച്ചുനൽകാനൊരുങ്ങി കുടുംബം. ഹിമാചൽപ്രദേശിലെ കങ്കറയിലുള്ള രാജ്‌കുമാരിയും കുടുംബവുമാണ് രാജ്‌ഭവനിലെത്തി ഗവർണർക്ക് പുരസ്‌കാരം തിരിച്ചുനൽകുന്നത്. മകൻ അനിൽ ചൗഹാന്റെ വീരമൃത്യുവിന് പിന്നാലെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിന് തങ്ങൾ മുതിരുന്നതെന്ന് കുടുംബം അറിയിച്ചു.

രാജ്‌കു‌മാരിയുടെ മകനായ അനിൽ 18 വർഷം മുൻപ് അസമിൽ സൈന്യം നടത്തിയ റിനോ ഓപ്പറേഷനിടെയാണ് വീരമൃത്യുവരിച്ചത്.

അനിലിന്റെ പേര് ജന്മനാട്ടിലെ ഒരു സ്‌കൂളിന് നൽകും, അദ്ദേഹത്തിന്റെ പേരിൽ ഗ്രാമത്തിൽ ഗേറ്റ് നിർമ്മിക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും ഒന്നും പൂർത്തീകരിച്ചില്ലെന്ന് രാജ്‌കു‌മാരി പറഞ്ഞു. അതേസമയം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കുമെന്ന് വിവരമറിഞ്ഞ് രാജ്‌ഭവനിലെത്തിയ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉറപ്പുനൽകി.