ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നടനും യുവനടി അഹാന കൃഷ്ണയുടെ പിതാവുമായ കൃഷ്ണകുമാർ. ഉത്തർപ്രദേശിലെ നോയിഡയിൽ 'ഇന്ത്യയിലെ ഏറ്റവും വലിയ' ഫിലിം സിറ്റി നിർമ്മിക്കാനുള്ള യോഗി സർക്കാരിന്റെ തീരുമാനത്തെയാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുന്നത്. മുംബയ് കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ലെന്നും, അക്കാരണം കൊണ്ട് ഇതൊരു നല്ല തുടക്കമാണെന്നും നടൻ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ.'