ടൂറിൻ : പുതിയ സീസൺ സെരി എ ഫുട്ബാളിൽ പുതിയ പരിശീലകൻ ആന്ദ്രേ പിർലോയ്ക്ക് കീഴിൽ ആദ്യമായിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് വിജയത്തുടക്കം. കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സാംപഡോറിയയെയാണ് യുവന്റസ് കീഴടക്കിയത്. 13-ാം മിനിട്ടിൽ കുലുസേവിസ്കിയിലൂടൊയണ് യുവന്റസ് സ്കോറിംഗ് തുടങ്ങിയത്. 78-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയും 88-ാം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ നേടി.
അതേ സമയം സ്പാനിഷ് ലാലിഗ ഫുട്ബാളിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ റയൽ മാഡ്രിഡിന് ഗോൾ രഹിത സമനില വഴങ്ങേണ്ടിവന്നു. സോസിഡാഡാണ് റയലിനെ തളച്ചത്.