തിരുവനന്തപുരം : ചെസ് 24.കോം സംഘടിപ്പിക്കുന്ന ബാന്റർ ഒാൺലൈൻ ചെസ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ ഇന്ന് ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ നേരിടും. ഒാൺലൈനായി ബ്ളിറ്റ്സ് ഫോർമാറ്റിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 16 അന്താരാഷ്ട്ര താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം ഈ ടൂർണമെന്റിൽ നാരായണൻ സെമിയിലെത്തിയിരുന്നു. ആദ്യമായാണ് നാരായണന് കാൾസനെ നേരിടാൻ അവസരം ലഭിച്ചിരിക്കുന്നത്.