ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ടോസ് നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റൻ ഡേവിഡ് വാർണർ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഇതോടെ വിരാട് കോഹ്‌ലി നയിക്കുന്ന ബംഗളൂരു ടീം ആദ്യ ബാറ്റിംഗിനിറങ്ങി. ആദ്യമായാണ് സൺറൈസേഴ്‌സ് ഹൈദരാബാദും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഈ ഐ.പി.എൽ സീസണിൽ ഏറ്റുമുട്ടുന്നത്.