arif-muhammed-khan

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യു.എ.ഇ വഴി ഖുറാൻ കേരളത്തിലേക്ക് എത്തിയത് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഗവർണർ.

നിയമം എല്ലാവർക്കും മുകളിലാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടതാണെന്നും അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ഗവർണർ വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്.

നാം അവരെ വിശ്വസിക്കണം. എന്‍.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. എത്ര വലിയ ആളായാലും നിയമത്തിന് കീഴ്പ്പെടേണ്ടതാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ തനിക്ക് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.