china

വുഹാൻ: കൊവിഡ് മഹാമാരി മൂലം ലോകരാജ്യങ്ങൾ പെടാപാടുപെടുമ്പോൾ വെെറസ് ഉത്ഭവിച്ച വുഹാൻ നഗരം ആഘോഷതിമർപ്പിലാണ്. വുഹാനിലെ പാർക്കുകളിലും നെെറ്റ് ക്ലബുകളിലും ആളുകൾ കൂട്ടമായെത്തി ഉല്ലസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിനാളുകൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടമായി ആഘോഷിക്കുന്നതായി ചിത്രങ്ങളിൽ കാണാം. വുഹാൻ മായ ബീച്ച് വാട്ടർ പാർക്കിലെ ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇന്ത്യയുൾപ്പെടെയുളള മറ്റ് രാജ്യങ്ങളിൽ ഇതുവരെ പാർക്കുകളോ നെെറ്റ് ക്ലബുകളോ തുറക്കാൻ അനുമതി നൽകിയിട്ടില്ല. തുറക്കാൻ അനുമതി നൽകിയ മറ്റു സ്ഥാപനങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഒമ്പത് ലക്ഷത്തിലെറെ പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെയാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരം എല്ലാം മറന്ന് ആഘോഷിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 33 ദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വെെറസിനെ പൂർണമായും തുടച്ചു നീക്കിയതായും ചെെനീസ് സർക്കാർ അവകാശപ്പെട്ടിരുന്നു. മെയ് മാസം മുതൽ വുഹാൻ നഗരത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം കൊവിഡ് മഹാമാരി ദിനംപ്രതി പടർന്നുപിടിക്കുമ്പോൾ വുഹാൻ നഗരം രോഗമുക്തമായതിൽ ദുരൂഹതയെറെയാണ്.